തിരുവനന്തപുരം: കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കിളിമാനൂർ പഞ്ചായത്തിലെ ഒന്നാം വാർഡ് കണ്ടെയ്ൻമെന്റ് സോണായും തിരുവനന്തപുരം കോർപ്പറേഷനിലെ കുന്നുകുഴി ബാർട്ടൺഹിൽ മേഖലയെ മൈക്രോ കണ്ടെയ്ൻമെന്റ് സോണായും പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. രോഗവ്യാപനം നിയന്ത്രണവിധേയമായ ആറ്റിങ്ങൽ മുനിസിപ്പാലിറ്റി 27-ാം ഡിവിഷൻ, പഴയകുന്നുമ്മേൽ പഞ്ചായത്തിലെ നാല്, എട്ട് വാർഡുകൾ എന്നിവയെ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കിയതായും കളക്ടർ അറിയിച്ചു.