cpi

പാറശാല: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സി.പി.ഐ കാരോട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുസ്ഥലങ്ങളിലും സർക്കാർ ഓഫീസുകൾക്ക് മുമ്പിലുമായി 250 ഓർമ്മ മരങ്ങൾ നട്ടു. മുൻ മുഖ്യമന്ത്രി പി.കെ.വി, സി. അച്യുതമേനോൻ തുടങ്ങിയവരുടെ ഓർമ്മയ്‌ക്കായി എഫ്.എച്ച്.സി കോമ്പൗണ്ട്, പഴയ ഉച്ചക്കട ലക്ഷ്മി സെന്റർ സ്‌കൂൾ കോമ്പൗണ്ട്, പൊഴിയൂർ പണ്ടാര വിള,അയിര അംഗൻവാടി തുടങ്ങിയ സ്ഥലങ്ങളിലാണ് മരങ്ങൾ നട്ടത്. സി.പി.ഐ നെയ്യാറ്റിൻകര മണ്ഡലം സെക്രട്ടേറിയറ്റ് അംഗം എൽ. ശശികുമാർ, ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. ശശിധരൻ, എൽ.സി മെമ്പർമാരായ പി. വിജയൻ, ഡി.എസ്. രാമചന്ദ്രൻ നായർ, വാർഡ് മെമ്പർ ബി.അനിത, ഇ.ചന്ദ്രിക, ടി.ആർ അനീഷ്, സിവി ബിനു, എസ്. രാജൻ, ടി,ആർ സ്റ്റാലിൻ, ടി,ജെ, അനീഷ്, ഷിജു പി. രാജ് എന്നിവർ നേതൃത്വം നൽകി.