വെള്ളറട: കുടുംബത്തിലെ എല്ലാവരും രോഗികളായതോടെ കരുണയുള്ളവരുടെ സഹായം തേടുകയാണ് കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലെ നൊച്ചുവാടി രാജ് ഭവനിൽ അറുപതുകാരകാരനായ നോബിൾ രാജും കുടുംബവും. ഗുരുതരമായ മൂത്രാശയരോഗവും തൈറോയിഡുമുള്ള ഇയാൾ ആധാരമെഴുത്തു തൊഴിലാളിയായിരുന്നു. ആസ്മാരോഗിയായ ഭാര്യ ലിസ്സിയും വർഷങ്ങളായി കിടപ്പിലായ പോളിയോ രോഗിയായ മകളും അൾസറും സന്ധിവാതവും ബാധിച്ച് കിടപ്പിലായ എൺപതുകാരിയായ മാതാവ് ചെല്ലമ്മയും അടങ്ങിയതാണ് നോബിളിന്റെ കുടുംബം. ആകെ വരുമാനം മാതാവ് ചെല്ലമ്മക്കും മകൾക്കും ലഭിക്കുന്ന വികലാംഗ പെൻഷൻ മാത്രമാണ്. വില കൂടിയ മരുന്നുകൾ വാങ്ങാനോ ഭക്ഷണത്തിനോ പോലും പെൻഷൻതുക തികയാറില്ല. നോബിൾ രാജിന് രണ്ടു സർജറികളാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ഏറെക്കാലമായി വീട്ടിൽ രോഗബാധിതയായിക്കിടന്ന മറ്റൊരു സഹോദരി ഒരു വർഷം മുമ്പ് മരണപ്പെട്ടു. ദുരിതത്തിലായ ഈ നിർദ്ധന കുടുംബത്തെ സഹായിക്കാനായി എസ്.ബി.ഐ പാറശ്ശാല ശാഖയിൽ നോബിൾ രാജിന്റെ പേരിൽ 67285159659 എന്ന അക്കൗണ്ട് തുറന്നിട്ടുണ്ട്.
caption: നോബിൾ രാജും കുടുംബവും