
നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ മണ്ടയ്ക്കാട് ദേവീക്ഷേത്രത്തിൽ ചെരുപ്പ് ധരിച്ചെത്തിയെന്ന രീതിയിൽ സമൂഹമാദ്ധ്യമങ്ങളിൽ തനിക്കെതിരെ വ്യാജപ്രചാരണം നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ജില്ലാ പൊലീസ് മേധാവിക്ക് വിളവങ്കോട് എം.എൽ.എ വിജയധരണി പരാതി നൽകി. കഴിഞ്ഞ രണ്ടിന് മണ്ടയ്ക്കാട് ദേവീ ക്ഷേത്രത്തിലുണ്ടായ തീപിടിത്തത്തെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താനാണ് എം.എൽ.എ ക്ഷത്രത്തിൽ എത്തിയത്. എം.എൽ.എ ക്ഷേത്രത്തിൽ ചെരിപ്പ് ധിരിച്ച് നിൽക്കുന്നതുപോലെയുള്ള ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് മോർഫ് ചെയ്ത ചിത്രങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയാണ് എം.എൽ.എ ജില്ലാ പൊലീസ് മേധവിക്ക് പരാതി നൽകിയത്. ക്ഷേത്രത്തിലെത്തിയപ്പോൾ ചെരുപ്പ് ധരിക്കാതെയാണ് എത്തിയതെന്നും തന്റെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച രഞ്ജിൻ, അരുൺ ഷാജി, അരുൺ എന്നവർക്കെതിരെ നടപടിയെടുക്കണമെന്നുമാണണ് പരാതിയിലുള്ളത്. പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ ക്രൈം ഡി.എസ്.പി സുന്ദരത്തിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു.