kulathoor-panchayath

പാറശാല: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വിരാലിപുരം ദേവർപുരം എൽ.പി.സ്‌കൂൾ അങ്കണത്തിൽ പ്രസിഡന്റ് സുധാർജ്ജുനൻ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്‌തതോടെ കുളത്തൂർ പഞ്ചായത്തിലെ മൂന്നാമത് പച്ചത്തുരുത്ത് യാഥാർത്ഥ്യമായി. വൈസ് പ്രസിഡന്റ് ഡേവിൾസ് മേരി, വികസകാര്യ സ്റ്റാൻഡിഗ് കമ്മിറ്റി ചെയർമാൻ ടി. സന്തോഷ് രാജ്, വിരാലിപുരം വാർഡ് മെമ്പർമാരായ സുജാത, മേഴ്സി ജോൺ, കുമാരി ലീല, ജോൺസൺ.എ, ഷിബിൻ പഞ്ചായത്ത് സെക്രട്ടറി ജി. സന്തോഷ് കുമാർ, അസിസ്റ്റന്റ് സെക്രട്ടറി ടി.ആർ. മനോജ്, ഹരിതകേരളം കോ - ഓർഡിനേറ്റർ ജയിംസ് തുടങ്ങിയവർ പങ്കെടുത്തു.