നെടുമങ്ങാട്: വാമനപുരം നിയോജക മണ്ഡലത്തിൽ ബി.ജെ.പി മുന്നണി വിട്ട ബി.ഡി.ജെ.എസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് വിദ്യാധരന്റെ നേതൃത്വത്തിൽ നിരവധി പേർ സി.പി.ഐയിൽ ചേർന്നു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവും എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറിയുമായ മീനാങ്കൽ കുമാർ പ്രവർത്തകരെ ഷാളണിയിച്ചും പാർട്ടി പതാക കൈമാറിയും സ്വീകരിച്ചു. പുതുതായി ചേർന്ന പ്രവർത്തകരെ ഉൾപ്പെടുത്തി സി.പി.ഐ ബ്രാഞ്ച് കമ്മിറ്റിക്ക് രൂപം നൽകി. ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിയായി എസ്. വിദ്യാധരനെ തിരഞ്ഞെടുത്തു. സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.ജി. ധനീഷ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പി.എസ്. ഷൗക്കത്ത്, മണ്ഡലം സെക്രട്ടറി ഡി.എ. രഞ്ജിത്ത് ലാൽ, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വേങ്കവിള സജി, എ.ഐ.ടി.യു.സി ജില്ലാ കമ്മിറ്റി അംഗം പുറുത്തിപാറ സജീവ്, ആർ. മധുലാൽ, ജയചന്ദ്രൻ, വിദ്യാധരൻ തുടങ്ങിയവർ സംസാരിച്ചു.