കാട്ടാക്കട: വാക്സിൻ ചലഞ്ചിന്റെ ഭാഗമായി കാട്ടാക്കട ഗ്രാമപഞ്ചായത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു ലക്ഷം രൂപ നൽകി. പഞ്ചായത്തു പ്രസിഡന്റ് അനിൽകുമാർ തന്റെ ഒരു മാസത്തെ ഓണറേറിയവും പതിനാല് എൽ.ഡി.എഫ് അംഗങ്ങൾ 1000 രൂപ വീതം സ്വരൂപിച്ച് പതിനാലായിരം രൂപയും നൽകി. മന്ത്രി വി. ശിവൻകുട്ടിക്ക് പ്രസിഡന്റ് തുക കൈമാറി. ഐ.ബി. സതീഷ്.എം.എൽ.എ, വൈസ് പ്രസിഡന്റ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എസ്.വിജയകുമാർ, റാണി ചന്ദ്ര, പഞ്ചായത്ത് സെക്രട്ടറി എന്നിവർ പങ്കെടുത്തു.