തിരുവനന്തപുരം: നികുതിയേതര വരുമാനം വർദ്ധിപ്പിക്കാനായി പാറ പൊട്ടിക്കുന്നതിനും മണ്ണ് വാരുന്നതിനുമുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കാനുള്ള ബഡ്ജറ്റ് പ്രഖ്യാപനത്തിൽ കേരള നേച്ചർ പ്രൊട്ടക്‌ഷൻ കൗൺസിൽ പ്രതിഷേധിച്ചു.മണലും പാറയും എടുക്കുന്തോറും പെരുകിവരുന്ന വിഭവങ്ങളല്ല. കേരളത്തിൽ ഹൈറേഞ്ചുകളിലെ പാറമടകൾ മഴക്കാലങ്ങളിൽ ഉരുൾപൊട്ടലിനും മണൽ വാരൽ കുടിവെള്ളക്ഷാമത്തിനും കാരണമാകുമെന്ന് തെളിയിക്കപ്പെട്ടതാണ്. സർക്കാർ തീരുമാനം സുസ്ഥിര വികസനത്തിനെതിരാണെന്നും ഇത് പരിസ്ഥിതി ദുരന്തം വിളിച്ചുവരുത്തുന്നതാണെന്നും കൗൺസിൽ പ്രസിഡന്റ് ഡോ. സി.എം.ജോയിയും സെക്രട്ടറി എൽ. ആർ.വിശ്വനാഥനും പറഞ്ഞു.