പൂവച്ചൽ: പൂവച്ചൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൂവച്ചൽ പഞ്ചായത്തിലെ ഫിർദൗസ് ഓഡിറ്റോറിയത്തിൽ പ്രവർത്തിക്കുന്ന സമൂഹ അടുക്കളയ്ക്ക് ആവശ്യമായ ഭക്ഷ്യസാധനങ്ങൾ അടൂർ പ്രകാശ്.എം.പി പൂവച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ടി. സനൽകുമാറിന് കൈമാറി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സത്യദാസ് പൊന്നെടുത്ത കുഴി, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.ആർ. ഉദയകുമാർ, എൽ.രാജേന്ദ്രൻ, എ. സുകുമാരൻ നായർ, പൂവച്ചൽ സുധീർ, റിജു വർഗീസ്, സോണിയ.ഇ.കെ,ഷീജ.എസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആർ.അനൂപ് കുമാർ, യു.ബി.അജിലാഷ്, അൻസർ, ജസ്റ്റിൻ.ടി.എസ്, ഷാജഹാൻ അനിൽകുമാർ, ബെൻ റോയി എന്നിവർ പങ്കെടുത്തു.