തിരുവനന്തപുരം: ഇന്ന് ആരംഭിക്കുന്ന എസ്.എസ്.എൽ.സി ഉത്തരക്കടലാസുകളുടെ മൂല്യനിർണയത്തിന് പോകുന്ന അദ്ധ്യാപകരുടെ സൗകര്യാർത്ഥം കെ.എസ്.ആർ.ടി.സി എല്ലാ ഡിപ്പോകളിൽ നിന്നും സ്പെഷ്യൽ സർവീസ് നടത്തും. യാത്രാ സൗകര്യം ആവശ്യമുള്ള അദ്ധ്യാപകരും ജീവനക്കാരും തൊട്ടടുത്ത കെ.എസ്.ആർ.ടി.സി ഡിപ്പോയുമായി ബന്ധപ്പെടണം.
70 ക്യാമ്പുകളിലായി 12,512 അദ്ധ്യാപകരെയും ടി.എച്ച്.എസ്.എൽ.സി പരീക്ഷയുടെ മൂല്യനിർണയത്തിനായി രണ്ട് ക്യാമ്പുകളിലായി 92 അദ്ധ്യാപകരെയുമാണ് നിയോഗിച്ചിട്ടുള്ളത്. 25 വരെയാണ് മൂല്യനിർണയം. പ്ലസ് ടു മൂല്യനിർണയം പുരോഗമിക്കുകയാണ്. 19ന് അവസാനിക്കും.