തിരുവനന്തപുരം: മണക്കാട് പിടാക സമാജത്തിന്റെ ആഭിമുഖ്യത്തിൽ മണക്കാട് കാർത്തിക തിരുനാൾ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനികൾക്ക് സ്‌മാർട്ട് ഫോണുകൾ വിതരണം ചെയ്തു. മന്ത്രി ആന്റണി രാജു വിതരണോദ്ഘാടനം നിർവഹിച്ചു. കൗൺസിലർ എസ്. വിജയകുമാർ അദ്ധ്യക്ഷനായി. കൗൺസിലർ എം. മോഹനൻ നായർ, പിടാക സമാജം പ്രസിഡന്റ് ഡോ. വേലായുധൻ നായർ, സെക്രട്ടറി ജി. വിജയകുമാർ, പി.ടി.എ പ്രസിഡന്റ് മണികണ്ഠൻ, ഹെഡ്മിസ്ട്രസ് വിനിതാകുമാരി, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ജോട്ടില ജോയ്സ്, എം. രാധാകൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ഇൻ ചാർജ് വി. ഹരി സ്വാഗതവും എച്ച്.എസ്.എസ് സ്റ്റാഫ് സെക്രട്ടറി പ്രമോദ് നന്ദിയും പറഞ്ഞു.