sabari

പൂവച്ചൽ: വാഗ്ദാനം പാലിച്ച് കെ.എസ്. ശബരീനാഥൻ. പൂവച്ചൽ മുളമൂട് പ്രവീൺ മന്ദിരത്തിൽ പി. പ്രവീൺ കഴിഞ്ഞ തവണ ബി.എസ്.സി ഫൈൻ ആർട്ട്സിൽ(ശില്പകല) ഒന്നാം റാങ്ക് കരസ്ഥമാക്കിയപ്പോൾ അനുമോദിക്കാൻ അന്ന് എം.എൽ.എയായിരുന്ന ശബരീനാഥൻ വീട്ടിലെത്തിയിരുന്നു.

പ്രവീണിന് ലാപ്ടോപ്പ് വാഗ്ദാനം നൽകിയാണ് അന്ന് എം.എൽ.എ പോയത്. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞ് എം.എൽ.എ സ്ഥാനം നഷ്ടമായെങ്കിലും ഇക്കഴിഞ്ഞ ദിവസം കെ.എസ്. ശബരീനാഥൻ ലാപ്ടോപ്പുമായി വീണ്ടും പ്രവീണിന്റെ വീട്ടിലെത്തി കൈമാറി തന്റെ വാഗ്ദാനം നിറവേറ്റുകയായിരുന്നു. വാർഡ് മെമ്പർ അനൂപ് കുമാർ, പ്രസന്നൻ, ശിശുപാലൻ, സുനിൽകുമാർ, കെ. ശശീന്ദ്രൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.

ക്യാപ്ഷൻ: ബി.എസ്.സി ഫൈൻ ആർട്ട്സിൽ (ശില്പകല) ഒന്നാം റാങ്ക് നേടിയ പൂവച്ചൽ സ്വദേശി പി. പ്രവീണിന് വാഗ്ദാനം ചെയ്ത ലാപ്ടോപ്പ് കെ.എസ്. ശബരീനാഥൻ വീട്ടിലെത്തി കൈമാറുന്നു