തിരുവനന്തപുരം: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പാൽക്കുളങ്ങര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പാൽക്കുളങ്ങര ഗവ. യു.പി സ്‌കൂൾ, പാൽക്കുളങ്ങര എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലും വിവിധ റസിഡന്റ്സ് അസോസിയേഷനുകളുടെ സഹായത്തോടെ പാതയോരത്തും വൃക്ഷത്തൈകൾ നട്ടു. വാർഡ് കൗൺസിലർ പി. അശോക് കുമാർ ഉദ്ഘാടനം ചെയ്‌തു.
യൂണിറ്റ് വൈസ് പ്രസിഡന്റ് വി. വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ യു.പി സ്‌കൂൾ ഹെഡ്‌മിസ്ട്രസ് ഗോപകുമാരി, പി.ടി.എ ഭാരവാഹികൾ, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് യൂണിറ്റ് ഭാരവാഹികളായ ഡി.പി. ഫെർണാണ്ടസ്, എ. ഹരികൃഷ്‌ണൻ, ശ്രീവിശാഖ്, ഗിരിനാഥ്, ശബരീശകുമാർ തുടങ്ങിയവർ പങ്കെടുത്തു.