കാരേറ്റ്: എ.ടി.എമ്മിൽ പണമെടുക്കാനെത്തിയ ഗൃഹനാഥൻ കൗണ്ടറിന് മുന്നിൽ തെന്നി വീണ് ഗ്ലാസ് ഡോർ പൊട്ടി കൈയ്ക്ക് ഗുരുതര പരിക്ക്. കളമച്ചൽ വലിയ കണിച്ചോട് വിളയിൽ വീട്ടിൽ ശശികുമാർ (55) നാണ് പരിക്ക് പറ്റിയത്. കഴിഞ്ഞ ദിവസം ഭാര്യയ്ക്കൊപ്പം കാരേറ്റുള്ള എസ്.ബി.ഐയുടെ എ.ടി.എമ്മിൽ കയറുമ്പോൾ കാൽ തെന്നി ഗ്ലാസ് ഡോറിലേക്ക് വീഴുകയും ഗ്ലാസ് പൊട്ടി കൈയ്ക്ക് പരിക്കേൽക്കുകയുമായിരുന്നു. കൈയുടെ പ്രധാന ഞരമ്പ് മുറിഞ്ഞതിനെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.