dd

വിളപ്പിൽ: അന്തരിച്ച മുൻ നഗരസഭാ കൗൺസിലറും മാതൃകാ അദ്ധ്യാപക അവാർഡ് ജേതാവും പേയാട് കണ്ണശമിഷൻ ഹൈസ്കൂൾ സ്ഥാപകനുമായ തിരുമല എസ്. സുശീലൻ നായരുടെ അനുസ്മരണവും, അദ്ദേഹത്തിന്റെ പേരിൽ ഫൗണ്ടേഷൻ രൂപീകരണവും നടന്നു. മുൻ എം.എൽ.എ ഡോ. കെ. മോഹൻകുമാറിന്റെ അദ്ധ്യക്ഷതയിൽ മന്ത്രി വി. ശിവൻകുട്ടി സമ്മേളനം ഉദ്ഘാടനം ചെയ്തു.

തിരുമല വാർഡ് കൗൺസിലർ അനിൽ കുമാർ, ഫൗണ്ടേഷൻ പ്രസിഡന്റ് ആനന്ദ് കണ്ണശ, ജനറൽ സെക്രട്ടറി സി.ആർ. സുരേഷ് കുമാർ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ സി. ശിവൻകുട്ടി, പി.ആർ. രാജേഷ്, ബി. പത്മകുമാർ, അബ്ദുൽ റഹ്മാൻ, ഇന്ത്യൻ റെഡ്ക്രോസ് ജില്ലാ ജനറൽ സെക്രട്ടറി ആർ. ജയകുമാർ, ആർ. സജി, സാമുദായിക സംഘടനാ നേതാക്കളായ കെ.വി. വാസുദേവൻ, എം.ജി. കൃഷ്ണകുമാർ, മോഹൻകുമാർ, എസ്.ആർ. ശിവകുമാർ, ഹാജി എം. ബഷീർ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ നിർദ്ധനർക്ക് ഭക്ഷ്യധാന്യക്കിറ്റ് വിതരണം, വിദ്യാഭ്യാസ രംഗത്ത് ഉന്നതവിജയം നേടിയവരെ ആദരിക്കൽ എന്നിവ നടന്നു.