തിരുവനന്തപുരം: മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്ര പരിസരം വൃത്തിയാക്കി. ഇന്നലെ രാവിലെ നഗരസഭയുടെ നേതൃത്വത്തിൽ ക്ഷേത്രത്തിലെ പൊലീസ് സേന, ഭക്ത സംഘം, കോട്ടയ്‌ക്കകത്തെ വിവിധ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം. വെള്ളം കെട്ടിനിൽക്കാനുള്ള സാദ്ധ്യത ഇല്ലാതാക്കുകയും ചപ്പുചവറുകൾ നീക്കം ചെയ്യുകയും ചെയ്‌തു.