കോലഞ്ചേരി: യാക്കോബായ സഭയുടെ അഖില മലങ്കര സുവിശേഷ മഹായോഗം ട്രഷററും കുന്നംകുളം മരത്തംകോട് കോലാടി പരേതരായ കാക്കു-കുഞ്ഞമ്മ ദമ്പതികളുടെ മകളുമായ കെ.കെ. മേരിക്കുട്ടി (88) നിര്യാതയായി. അങ്കമാലി ഭദ്രാസന മർത്തമറിയം വനിത സമാജം ട്രഷറർ, കണ്ടനാട് ഭദ്രാസന സമാജം ട്രഷറർ, സെക്രട്ടറി, ബിബ്ലിക്കൽ ലിറ്റർജിക്കൽ അക്കാദമി ജോയിന്റ് ഡയറക്ടർ, സെന്റ് മേരീസ് കോൺവെന്റ് സീനിയർ അംഗം, സെന്റ് മേരീസ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർപേഴ്‌സൺ, തൃശൂർ വർക്കിംഗ് വിമൻസ് ഹോസ്റ്റൽ സ്ഥാപക സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. റിട്ടയേർഡ് പി.ഡബ്ലു.ഡി അസിസ്റ്റന്റ് എൻജിനീയറുമാണ്.