tree

വെഞ്ഞാറമൂട്:ആരോഗ്യ സുരക്ഷയ്ക്ക് മാലിന്യ മുക്തപരിസരം എന്ന സന്ദേശമുയർത്തി പകർച്ചവ്യാധിക്കെതിരെ ജനകീയ ശുചീകരണം തുടങ്ങി.മാണിക്കൽ പഞ്ചായത്തുതല ഉദ്ഘാടനം കോലിയക്കോട് പ്രവർത്തിക്കുന്ന മാണിക്കൽ പി.എച്ച്.സി പരിസരത്ത് വൃക്ഷത്തൈ നട്ട് മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ,വൈസ് പ്രസിഡന്റ് എസ്.ലേഖകുമാരി,കെ.സുരേഷ്കുമാർ,എം.അനിൽകുമാർ,കെ .സജീവ്,ഇ.എ.സലീം,ആർ.അനിൽ,എം.എസ്.ശ്രീവത്സൻ,എം.എസ്.രാജു, അഡ്വ.എസ്.രാധാകൃഷ്ണൻ,ഡോ.ഹീര,ജ്യോതിസ് തുടങ്ങിയവർ പങ്കെടുത്തു.