വെഞ്ഞാറമൂട്:വാക്സിൻ ചലഞ്ചിൽ പങ്കാളികളായി പുല്ലമ്പാറ ഗ്രാമപഞ്ചായത്തും.കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായുള്ള വാക്സിൻ ചലഞ്ചിൽ പുല്ലമ്പാറ ഗ്രാമപഞ്ചായത്തിലെ മുഴുവൻ ജനപ്രതിനിധികളും ജീവനക്കാരും പങ്കാളികളായി.മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് 1,50,313 രൂപയുടെ ചെക്ക് ഡി.കെ മുരളി എം.എൽ.എ പഞ്ചായത്ത് പ്രസിഡന്റ് പി.വി.രാജേഷിൽ നിന്നും ഏറ്റുവാങ്ങി.വൈസ് പ്രസിഡന്റ് എസ്.ആർ.അശ്വതി,വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.ശ്രീകണ്ഠൻ, ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.എ മജീദ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശുഭ,മെമ്പർമാരായ നസീർ അബൂബേക്കർ,പുല്ലമ്പാറ ദിലീപ്, ജീവനക്കാരെ പ്രതിനിധീകരിച്ച് അസി.സെക്രട്ടറി എം.വിജയൻ,സഞ്ജുകൃഷ്ണൻ കെ.ഐ, വിജയകുമാർ.എസ്, അരുൺ ഗിരീഷ് പി എസ് എന്നിവർ പങ്കെടുത്തു.ചിറ്റലഴികം കുടുംബയോഗം പഞ്ചായത്തിലേക്ക് സംഭാവന ചെയ്ത കൊവിഡ് പ്രതിരോധ സാമഗ്രികളും എം.എൽ.എ ഏറ്റുവാങ്ങി.