koya

മുക്കം: പ്രകൃതി സ്‌നേഹിയും പൊതു പ്രവർത്തകനുമായിരുന്ന മൊയ്തീൻ കോയ ഹാജിയുടെ സ്മരണയിൽ വിവിധ സ്ഥലങ്ങളിൽ ഓർമ്മ മരങ്ങൾ നട്ടു. മൊയ്തീൻകോയ ഹാജിയുടെ സ്മരണയിൽ പ്രവർത്തിക്കുന്ന വയലിൽ മൊയ്തീൻകോയ ഹാജി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ആണ് അദ്ദേഹം മുൻകയ്യെടുത്തു സ്ഥാപിച്ച സ്ഥാപനങ്ങളിലെല്ലാം പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഓർമ്മ മരങ്ങൾ നട്ടത്.
മുക്കം മുസ്ലിം ഓർഫനേജ്, എം.എ.എം ഓർഫനേജ് കോളേജ് മണാശ്ശേരി, ഓർഫനേജ്‌ നെല്ലിക്കുന്ന്, ടീച്ചർ ട്രെയ്നിംഗ് ഇൻസ്റ്റിറ്റ്യൂട്ട് മുക്കം, ഐ.ടി.ഐ മുക്കം, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ ഫോർ ഗേൾസ് മുക്കം, ഹയർ സെക്കൻഡറി സ്‌കൂൾ മണാശ്ശേരി തുടങ്ങിയ സ്ഥാപനങ്ങളിലും ട്രസ്റ്റ് അംഗങ്ങളുടെ വീടുകളുടെ പരിസരങ്ങളിലും വൃക്ഷ തൈകൾ നട്ടു. ഓർഫനേജ് വളപ്പിൽ തൈ നട്ടു കൊണ്ട് റെഡ്‌ ക്രെസന്റ് കൺവീനർ വി. മരക്കാർ ഹാജി ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം എം.എ സൗദ, ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ സന്തോഷ് മൂത്തേടം, റിട്ട. പ്രധാനാദ്ധ്യാപകൻ പി. അബ്ദു, ട്രസ്റ്റ് ചെയർമാൻ ജലീൽ ഫന്റാസ്റ്റിക്, ഓർഫനേജ് പൂർവ്വ വിദ്യാർത്ഥികളായ ഹസ്സൻ കോയ, ഖാദർ, മുഹമ്മദ് ചെറുവാടി, ബെന്ന ചെറുവാടി, ട്രസ്റ്റ് അംഗങ്ങളായ റംല കൊടിയത്തൂർ, ഷെറിന എന്നിവർ പങ്കെടുത്തു.