1

പൂവാർ: തീരദേശത്ത് കൊവിഡ് വ്യാപനം വർദ്ധിക്കുന്നതിനാൽ പൂവാർ ഗ്രാമ പഞ്ചായത്തിലെ തീരദേശ വാർഡുകൾ കേന്ദ്രീകരിച്ച് ആരംഭിച്ച ബോധവത്കരണ ക്യാമ്പയിൻ 9-ാം വാർഡിൽ പൂവാർ എസ്.ഐ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. തീരദേശത്ത് കൊവിഡ് നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിൽ വീഴ്ച്ച സംഭവിച്ചെന്ന ആരോഗ്യ പ്രവർത്തകരുടെ വിമർശനത്തെ തുടർന്നാണ് ഗ്രാമപഞ്ചായത്തും പൊലീസും സംയുക്തമായി വാർഡുതല ബോധവത്കരണ ക്യാമ്പയിനാരംഭിച്ചത്. ക്യാമ്പയിൻ തുടർ ദിവസങ്ങളിലുമുണ്ടാകുമെന്ന് വാർഡ് മെമ്പർ ശരത്കുമാർ പറഞ്ഞു.

caption: പൂവാർ ഗ്രാമപഞ്ചായത്ത് 9-ാം വാർഡിൽ നടന്ന ബോധവത്കരണ ക്യാമ്പയിൻ പൂവാർ എസ്.ഐ അനിൽകുമാാർ ഉദ്ഘാടനം ചെയ്യുന്നു.