കാട്ടാക്കട:നിലാവ് സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ പൂവച്ചൽ പഞ്ചായത്തിൽ ക്വാറന്റൈ്നിൽ കഴിയുന്നവർക്കും കൊവിഡ് രോഗികൾക്കും രാത്രി ഭക്ഷണം നൽകുന്ന സാന്ത്വനം സായാഹ്നം സായാഹ്ന അടുക്കള ആരംഭിച്ചു.ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ നൽകുന്ന ലിസ്റ്റ് അനുസരിച്ച് ആർ.ആർ.ടി.അംഗങ്ങൾ മുഖേനയാണ് സായാഹ്ന അടുക്കളയിൽ നിന്നും ഭക്ഷണങ്ങൾ വിതരണം ചെയ്യുന്നത്.സായാഹ്ന അടുക്കളയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡി.സുരേഷ്കുമാർ ഉദ്ഘാടനം ചെയ്തു.ചെയർമാൻ പൂവച്ചൽ സുധീർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.സനൽകുമാർ,വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.തസ്ലീം,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ യു.ബി.അജിലാഷ്,കെ.എസ്.ഷമീമ,ഐ.വത്സല,നിലാവ് സാംസ്കാരികവേദി ഭാരവാഹികളായ ഇല്യാസ്,ജലാൽ.നാസർ.തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ.....................നിലാവ് സാംസ്കാരിക വേദി പൂവച്ചലിൽ ആരംഭിച്ച സായാഹ്ന അടുക്കള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ ഭക്ഷണം വിതരണം ചെയ്ത് ഉദ്ഘാടനം ചെയ്യുന്നു.