വിതുര:ലക്ഷദ്വീപ് നിവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലോക് താന്ത്രിക് ജനതാദൾ വിതുര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിതുര പോസ്റ്റ് ഓഫീസ് പടിക്കൽ ധർണ നടത്തി.എൽ.ജെ.ഡി സംസ്ഥാനപാർലമെന്ററി ബോഡ് ചെയർമാൻ ചാരുപാറ രവി ഉദ്ഘാടനം ചെയ്തു.സംസ്ഥാനകൗൺസിൽ അംഗം ഭദ്രം.ജി.ശശി,ചായം മുരളി, എൽ.ജെ.ഡി പഞ്ചായത്ത് സമിതി സെക്രട്ടറി ഇൗഞ്ചപ്പുരി മുഹമ്മദ് റാഫി, കുണ്ടാളംകുഴി സിബി എന്നിവർ പങ്കെടുത്തു.
പടം
ലോക് താന്ത്രിക് ജനതാദൾ വിതുര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിതുര പോസ്റ്റ് ഒാഫീസ് പടിക്കൽ നടത്തിയ ധർണ എൽ.ജെ.ഡി സംസ്ഥാന പാർലമെന്ററി ബോർഡ് ചെയർമാൻ ചാരുപാറ രവി ഉദ്ഘാടനം ചെയ്യുന്നു