kammunitti

മുടപുരം :കിഴുവിലം പഞ്ചായത്തിൽ കമ്മ്യൂണിറ്റി കിച്ചൺ നിർത്തലാക്കിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കൂന്തള്ളൂർ ,കിഴുവിലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കിഴുവിലം ഗ്രാമപഞ്ചായത്ത് ഓഫീസിനു മുൻപിൽ ധർണ നടത്തി.ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ.വിശ്വനാഥൻ നായർ ഉദ്ഘാടനം ചെയ്തു.കിഴുവിലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കിഴുവിലം രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.കൂന്തള്ളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിജു കിഴുവിലം സ്വാഗതം പറഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ്, ജി.എസ്.ടി.യു മുൻ സംസ്ഥാന പ്രസിഡന്റ് ജെ.ശശി,യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ബിനോയ് .എസ് .ചന്ദ്രൻ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.എസ്.ശ്രീകണ്ഠൻ,ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ അനന്ത കൃഷ്ണൻ നായർ,ജയചന്ദ്രൻനായർ,സെലീന,വത്സലകുമാരി,മണ്ഡലം വൈസ് പ്രസിഡന്റ് ഷൈജു തുടങ്ങിയവർ സംസാരിച്ചു.