poli

നെയ്യാറ്റിൻകര: ലോക്ഡൗൺ ഒരാഴ്ചകൂടി നീട്ടിയതോടെ നെയ്യാറ്റിൻകരയിൽ പൊലീസ് പരിശോധന കർശനമാക്കി. 16 വരെ നിയന്ത്രണം നീട്ടിയതോടെയാണ് നെയ്യാറ്റിൻകരയിൽ പരിശോധന ശക്തമാക്കിയത്. ഇടയ്ക്ക് ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതോടെ പൊതുജനം സാധാരണപോലെ നിരത്തിലിറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടതാണ് പൊലീസ് പരിശോധന കടുപ്പിച്ചത്. നെയ്യാറ്റിൻകര ടി.ബി ജംഗ്ഷൻ, ആശുപത്രി ജംഗ്ഷൻ, ആലുംമൂട് റോഡുകളിൽ നടന്ന പരിശോധനയിൽ മതിയായ രേഖകൾ കൈവശം ഇല്ലാതെ യാത്രചെയ്ത ടൂവീല‌‌ർ അടക്കമുളള വാഹനങ്ങളിലെത്തിയവർക്ക് പിഴചുമത്തി വിട്ടയച്ചു. ചിലർക്കെതിരെ കേസും ചുമത്തി. ട്രാഫിക് പൊലീസ് എസ്.ഐ സദാനന്ദൻ, ക്രിസ്റ്റി, അജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി. വനിതാ യാത്രികർ കൂടുതലായതിനാൽ വനിതാ പൊലീസും രംഗത്തുണ്ടായിരുന്നു..