photo

നെടുമങ്ങാട് :നഗരസഭയിലെ ചെന്തുപ്പൂര് പെരുനെല്ലിവിള അനില ഭവനിൽ ആറാം ക്ലാസ് വിദ്യാർത്ഥി ആകാശ്,ഓൺലൈൻ പറനത്തിന് ഫോൺ വേണമെന്ന് മന്ത്രി ജി.ആർ.അനിലിനെ വിളിച്ച് ആവശ്യപ്പെട്ടത് ഫലിച്ചു. ഇന്നലെ ഉച്ചയോടെ മന്ത്രി വീട്ടിലെത്തി ഫോൺ കൈമാറി.അച്ഛൻ ഉപേക്ഷിച്ച ആകാശും അഞ്ച് വയസുകാരി അനിയത്തിയും വൃക്ക രോഗിയായ അമ്മയും അമ്മുമ്മയുടെ തുച്ഛമായ വരുമാനത്തിലാണ് ജീവിക്കുന്നത്.ആകാശ് അരുവിയോട് സെന്റ് റീത്താസ് യു.പി സ്കൂളിലെ വിദ്യാർത്ഥിയാണ്.സി.പി.എം പൂവത്തൂർ ലോക്കൽ സെക്രട്ടറി എസ്.എസ്.ബിജു,കൗൺസിലർ ബി.എ.അഖിൽ എന്നിവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

caption മന്ത്രി ജി.ആർ.അനിൽ ആകാശിന്റെ വീട്ടിലെത്തി മൊബൈൽ ഫോൺ സമ്മാനിക്കുന്നു.എസ്.എസ്.ബിജു സമീപം