farmer

തിരുവനന്തപുരം: കർഷകർക്ക് സീസണിൽ വളം ലഭ്യമാക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ ഉത്തരവ് ഭേദഗതി ചെയ്യുന്നതിനായി സമ്മർദ്ദം ചെലുത്തുന്നുണ്ടെന്ന് മന്ത്രി പി. പ്രസാദ് അറിയിച്ചു. കേന്ദ്രത്തിന്റെ പുതുക്കിയ ഉത്തരവ് പ്രകാരം സബ്സിഡി വളത്തിന് നിയന്ത്രണമുണ്ട്. മാത്യു കുഴൽനാടന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും മറ്റും തടയുന്നതിനായാണ് കേന്ദ്രം നിയന്ത്രണം കൊണ്ടുവന്നത്. ഒരു കർഷകന് സബ്സിഡിയോടെ ഒരു മാസം 50 ചാക്ക് വളം, അതായത് 250 കിലോ, തോട്ടങ്ങൾക്ക് 6600 കിലോ എന്നിങ്ങനെയാണ് നൽകുന്നത്. ഒരുവർഷം ഇപ്രകാരം ലഭിക്കുന്ന 3 ടൺ വളം മതിയാകും സാധാരണ ഒരു കർഷകന്. എന്നാൽ, ഇവിടെ പ്രതിമാസപരിധി ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അതിനാൽ കൃഷിയിറക്കുന്ന സമയത്ത് കൂടുതൽ ലഭ്യമാക്കാനുള്ള ശ്രമം തുടരുകയാണ്. വളം ഏതെങ്കിലും കൃഷി ഓഫീസർമാർ ദുരുപയോഗം ചെയ്താൽ അവർക്കെതിരെ കർശന നടപടി സ്വീകരിക്കും.