കടയ്ക്കാവൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തണമെന്നും, അഞ്ചുതെങ്ങ് പഞ്ചായത്തിലെ മുഴുവൻ ആളുകൾക്കും സ്പോട്ട് രജിസ്ട്രേഷൻ നടത്തി വാക്‌ക്സിൻ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് അഞ്ചുതെങ്ങ് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അഞ്ചുതെങ്ങ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് മുന്നിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ധർണ നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബി.എസ്. അനൂപ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷെറിൻ ജോൺ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ യേശുദാസൻ സ്റ്റീഫൻ, ദിവ്യാ ഗണേഷ്, നൗഷാദ്, രാജു അലോഷ്യസ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിഫിൻ എന്നിവർ സംസാരിച്ചു.