പാലോട്: പച്ച റസിഡന്റ്സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന ശുചീകരണയജ്ഞ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ശൈലജ രാജീവൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ വിനീത ഷിബു, നീതു സജീഷ്, ഭാരവാഹികളായ പത്മാലയം മിനിലാൽ, സി.കെ. സദാശിവൻ, കെ. സുരേന്ദ്രൻ നായർ, മധുസൂദനൻ നായർ, ജയകുമാർ, എസ്.എസ്. ബാലുരാധാകൃഷ്ണൻ, ജി. സാജു, തുടങ്ങിയവർ പങ്കെടുത്തു. അസോസിയേഷൻ പരിധിയിലെ സ്കൂളുകളും, വീടുകളും അണുവിമുക്തമാക്കി. നന്ദിയോട് കുടുംബശ്രീയിൽ നടന്ന ശുചീകരണ യജ്ഞം ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കാനാവിൽ ഷിബു ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ ബീനാ സുരേഷ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീനാ രാജു, മെമ്പർമാരായ ശ്രീകുമാർ, വിനിതാ ഷിബു, സി.ഡി.എസ് ചെയർപേഴ്സൺ രാധാമണി, സി.ഡി.എസ് മെമ്പർമാരായ ഇന്ദുലേഖ, സിജി, ഷീജാ ഗോപൻ, മല്ലിക എന്നിവർ പങ്കെടുത്തു.