photo

നെടുമങ്ങാട്: വാർദ്ധക്യസഹജമായ അസുഖങ്ങളും മാനസിക വെല്ലുവിളികളും നേരിടുന്ന നെടുമങ്ങാട് പുലിപ്പാറ കിഴക്കേവിള വീട്ടിലെ വൃദ്ധരായ രാജൻ, ഗീത, ജയ, ബേബി എന്നിവരെ ഗോവർദ്ധനം ചാരിറ്റബിൾ ട്രസ്റ്റ് പരിചരണ കേന്ദ്രത്തിലേക്ക് മാറ്റി. ബന്ധുക്കളായ ഇവർ മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നു. ചികിത്സയും പരിചരണവും ഇല്ലാതെ പരസ്പരം ആക്രമിക്കുന്ന നിലയിലായിരുന്നു. നാട്ടുകാർ അറിയിച്ചാണ് ഗോവർദ്ധനം ചാരിറ്റബിൾ ട്രസ്റ്റ് ഇവരെ ഏറ്റെടുത്തതെന്നും തീരുമാനത്തിൽ സന്തോഷമുണ്ടെന്നും വാർഡ് കൗൺസിലർ ഉഷ പറഞ്ഞു. അസുഖം മാറാനുള്ള ചികിത്സ നൽകുമെന്നും ആരും കൂട്ടിക്കൊണ്ടുപോകാൻ എത്തിയില്ലെങ്കിൽ ചാരിറ്റബിൾ ട്രസ്റ്റിറ്റിൽ തന്നെ ഇവരെ സംരക്ഷിക്കുമെന്നും ട്രസ്റ്റ് ചെയർപേഴ്സൺ സിന്ധു.വി.പിള്ള പറഞ്ഞു. നെടുമങ്ങാട് എസ്.എച്ച്.ഒ.എസ് വിനോദ്, എസ്.ഐമാരായ അനന്ത കൃഷ്ണൻ, ധന്യ, ജനമൈത്രി പൊലീസിലെ സജു, ഷാൻ തുടങ്ങിയവർ പങ്കെടുത്തു.

ക്യാപ്ഷൻ: ഒറ്റപ്പെട്ടു പോയ വൃദ്ധജനങ്ങളെ പൊലീസിന്റെ നേതൃത്വത്തിൽ പരിചരണ കേന്ദ്രത്തിലേക്ക് മാറ്റുന്നു