നെയ്യാറ്റിൻകര: ശുചീകരണ യഞ്ജത്തിന്റെ ഭാഗമായി മാരായമുട്ടം ലോക്കൽ കമ്മിറ്രിയുടെ നേതൃത്വത്തിൽ തൃപ്പലവൂരിൽ അങ്കണവാടി കെട്ടിടവും പരിസരങ്ങളും ശുചീകരിച്ചു. സി.പി.എം നെയ്യാറ്റിൻകര ഏരിയാ സെക്രട്ടറി ടി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു, മാരായമുട്ടം ലോക്കൽ കമ്മിറ്റി സെക്രട്ടറി ജെ. രാജൻ, ബ്ലോക്ക് പഞ്ചായത്തംഗം കെ.വി. പത്മകുമാർ, വാർഡ് അംഗം മിനി പ്രസാദ്, ആർ. രതീഷ്, സതീഷ്, അനിൽ കുമാർ, കെ.എസ്. ബിജു, ശിശുകുമാർ തുടങ്ങിയവർ നേതൃത്വം നല്കി.
ക്യാപ്ഷൻ: മാരായമുട്ടം ലോക്കൽ കമ്മിറ്രിയുടെ നേതൃത്വത്തിൽ നടന്ന ശുചീകരണയഞ്ജം സി.പി.എം നെയ്യാറ്റിൻകര ഏരിയാ സെക്രട്ടറി ടി. ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു