തിരുവനന്തപുരം: കൊവിഡ് മൂന്നാം തരംഗത്തിൽ ജനിതക മാറ്റംവന്ന കൂടുതൽ വൈറസുകൾ പടരാൻ സാദ്ധ്യതയുണ്ടെന്ന് മന്ത്രി വീണാ ജോർജ്ജ് നിയമസഭയിൽ പറഞ്ഞു. വാക്‌സിൻ എടുക്കാത്തവർ ഈഘട്ടത്തിൽ കൂടുതൽ രോഗബാധിതരാകാനും ഗുരുതരാവസ്ഥയിലാകാനും സാദ്ധ്യതയുണ്ട്. പരമാവധി എല്ലാവർക്കും വാക്‌സിൻ എത്തിക്കുകയാണ് ലക്ഷ്യം. അതിന്റെ ഭാഗമായാണ് സാന്ത്വനചികിത്സയിലുള്ള കിടപ്പ് രോഗികളുടെ അടുത്തെത്തി വാക്‌സിൻ ലഭ്യമാക്കാനാരംഭിച്ചത്. സംസ്ഥാനത്തിന് ആവശ്യമായ വാക്‌സിൻ കേന്ദ്രം ലഭ്യമാക്കുന്നുണ്ടെന്നും വിതരണത്തിൽ പ്രതിസന്ധിയില്ലെന്നും മന്ത്രി പറഞ്ഞു.