ചിറയിൻകീഴ് :ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ കിടപ്പ് രോഗികൾക്ക് സാന്ത്വനമേകി 'ചിത്തിരത്തോണി' സ്കൂൾ കൂട്ടായ്മ. ശാർക്കര ബോയ്സ് ഹൈസ്കൂളിലെ 1985 വിദ്യാർത്ഥി കൂട്ടായ്മയായ ചിത്തിരത്തോണി 85 ബാച്ച് മാസം തോറും നടത്തുന്ന ധനസഹായവിതരണം രക്ഷാധികാരി മനോജ്.ബി.ഇടമന ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ബി.ജോയ് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി എസ് സജി സ്വാഗതം പറഞ്ഞു.ന്യൂ രാജസ്ഥാൻ എംഡി സി.വിഷ്ണുഭക്തൻ, ആശുപത്രി സൂപ്രണ്ട് ഡോ.ഷബ്ന,സർവിസ് ബാങ്ക് വൈസ് പ്രസിഡന്റ് അഡ്വ:യു.സലിംഷ, ഖജാൻജി പി.പ്രേംകുമാർ, എ.മനു, ശിവദാസൻ എന്നിവർ പങ്കെടുത്തു.