forest

തിരുവനന്തപുരം: വയനാട് മുട്ടിൽ മരംമുറി സംബന്ധിച്ച കൂടുതൽ വസ്തുതകളും സമാന കാലയളവിൽ സംസ്ഥാനമൊട്ടാകെ മറ്റേതെങ്കിലും സ്ഥലത്ത് നിയമവിരുദ്ധമായി മരംമുറി നടന്നിട്ടുണ്ടോ എന്നും അന്വേഷിക്കുന്നതിന് വനം മന്ത്രി എ.കെ.ശശീന്ദ്രന്റെ അദ്ധ്യക്ഷതയിൽ നടന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി. വനം വകുപ്പ് വിജിലൻസ് വിഭാഗം പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഒഫ് ഫോറസ്റ്റ് ആണ് അന്വേഷണം നടത്തുക.