ആറ്റിങ്ങൽ: വ്യാപാരസ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാനനുവദിക്കുക, വ്യാപാരികൾക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുക, സെക്ടറൽ മജിസ്ട്രേറ്റ്, പൊലീസ് എന്നിവരുടെ പീഡനമവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആറ്റിങ്ങൽ യൂണിറ്റ് കമ്മിറ്റി ആറ്റിങ്ങൽ സിവിൽ സ്റ്റേഷനു മുന്നിൽ ധർണ നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് ബി.ജോഷി ബാസു ധർണ ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ യൂണിറ്റ് പ്രസിഡന്റ് പൂജ ഇഖ്ബാൽ, ജനറൽ സെക്രട്ടറി കണ്ണൻ ചന്ദ്ര, ട്രഷറർ അനിൽകുമാർ എന്നിവർ പങ്കെടുത്തു.