തിരുവനന്തപുരം: വിദേശത്തേക്ക് പോകേണ്ടവർക്ക് വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ സ്‌പോട്ട് രജിസ്ട്രേഷൻ ലഭ്യമാണെന്ന് മന്ത്രി വീണാജോർജ് നിയമസഭയെ അറിയിച്ചു. പാസ്‌പോർട്ടും വിസയും ഹാജരാക്കുന്നവർക്ക് വാക്‌സിൻ ലഭ്യമാക്കണമെന്ന് എല്ലാ ജില്ലാ മെഡിക്കൽ ഓഫീസർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം, മറ്റുവിഭാഗങ്ങൾക്ക് വാക്‌സിൻ കേന്ദ്രത്തിലെ തിക്കും തിരക്കും ഒഴിവാക്കാൻ ഓൺലൈൻ രജിസ്ട്രേഷൻ അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.