thachakkudi-shaji

പാറശാല: സി.പി.ഐയുടെ പോഷകസംഘടനയായ ബി.കെ.എം.യു (കർഷക തൊഴിലാളി യൂണിയൻ) ജില്ലാ അസി. സെക്രട്ടറിയും എ.ഐ.ടി.യു.സി ജില്ലാ കൗൺസിൽ അംഗവുമായ തച്ചക്കുടി ഷാജി ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു. സി.പി.ഐയുടെ ചെങ്കൽ മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി, എ.ഐ.വൈ.എഫ് നെയ്യാറ്റിൻകര മണ്ഡലം സെക്രട്ടറി, സി.പി.ഐ തോട്ടിൻകര ബ്രാഞ്ച് സെക്രട്ടറി, സി.പി.ഐ മര്യാപുരം ബ്രാഞ്ച് സെക്രട്ടറി, സി.പി.ഐ നെയ്യാറ്റിൻകര നിയോജകമണ്ഡലം കമ്മറ്റിയംഗം, ചെങ്കൽ മേലമ്മാകം നന്മ സാംസ്കാരികസമിതി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ചെങ്കൽ പഞ്ചായത്തിലെ സി.പി.ഐയുടെ പ്രമുഖ പ്രാദേശികനേതാവായിരുന്നു തച്ചക്കുടി ഷാജി. കോൺഗ്രസിലേക്ക് എത്തിയ തച്ചക്കുടി ഷാജിയെ ഉദിയൻകുളങ്ങര മണ്ഡലം പ്രസിഡന്റ് പി. രാജശേഖരൻ നായരുടെ നേതൃത്വത്തിൽ ജില്ലാ ഭാരവാഹികളായ വട്ടവിള വിജയൻ, ഗോപാലകൃഷ്ണൻ നായർ, വി. ശ്രീധരൻ നായർ, ചെങ്കൽ മണ്ഡലം പ്രസിഡന്റ് അഡ്വ. എൻ.പി. രജ്ഞിത്ത് റാവു, ചെങ്കൽ പഞ്ചായത്ത് പ്രസിഡന്റ് ആർ. ഗിരിജ, ആറയൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വൈ.ആർ. വിൻസെന്റ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. അജിത്കുമാർ, പഞ്ചായത്ത് വികസനകാര്യ ചെയർപേഴ്സൻ ത്രേസ്യാ സെൽവിസ്റ്റർ തുടങ്ങിയവർ ചേർന്ന് കോൺഗ്രസ് മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു.