തിരുവനന്തപുരം: കൊവിഡ് നിയന്ത്രണം മൂലം തകർന്ന വ്യാപാരമേഖലയിലെ നിയന്ത്രണങ്ങൾ ഒഴിവാക്കി എല്ലാവ്യാപാരസ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ കേരള വ്യാപാരിവ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജി.പി.ഒയ്ക്ക് മുന്നിൽ ധർണ നടത്തി. ധർണ സംസ്ഥാന വൈസ് പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലയിലുടനീളം എല്ലാ യൂണിറ്റുകളിലും അംഗങ്ങൾ സർക്കാർ നയത്തിൽ പ്രതിഷേധിച്ച് ധർണ നടത്തി. ധർണയിൽ ജില്ലാ ജനറൽ സെക്രട്ടറി വൈ. വിജയൻ അദ്ധ്യക്ഷനായിരുന്നു, ട്രഷറർ ധനീഷ് ചന്ദ്രൻ, വെള്ളറട രാജേന്ദ്രൻ, ജോഷി ബാസു, പാലോട് കുട്ടപ്പൻ നായർ ,സുധീർ വാഹിനി ,നജീബ് തുടങ്ങിയവർ പങ്കെടുത്തു.