വെള്ളറട: 34 വർഷത്തെ സർവീസിൽ നിന്നും വിരമിച്ച കള്ളിക്കാട് എസ്.എൻ.ഡി.പി ശാഖ പ്രസിഡന്റും തേക്കുപാറ ശാഖ മുൻ അംഗവുമായ ടി.സുദർശനനെ തേക്കുപാറ എസ്.എൻ.ഡി.പി ശാഖയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായിരുന്ന സുദർശനൻ മേയ് 31നാണ് വിരമിച്ചത്. ശാഖ പ്രസിഡന്റ് ഹരിദാസ്, സെക്രട്ടറി അനുജയ ഗോപി, യൂണിയൻ പ്രതിനിധി അശോക് കുമാർ, ശാഖാ കമ്മറ്റിയംഗങ്ങളായ സുരേഷ്, അംജിത്ത്, സനൽ, അഖിൽ എന്നിവർ പങ്കെടുത്തു.
caption: 34 വർഷത്തെ സർവീസിൽനിന്ന് വിരമിച്ച ടി. സുദർശനനെ തേക്കുപാറ ശാഖാ പ്രസിഡന്റ് ഹരിദാസ് സെക്രട്ടറി അനുജയഗോപി എന്നിവരുടെ നേതൃത്വത്തിൽ ആദരിച്ചപ്പോൾ