മലയിൻകീഴ് :മലയിൻകീഴ് ഗ്രാമപഞ്ചായത്തിലെ മഞ്ചാടി വാർഡിൽ മഴക്കാല പൂർവ ശുചീകരണങ്ങളുടെ ഭാഗമായി അഭയ ഗ്രാമം,മഞ്ചാടി മൂന്നാം മൂട്,എന്നിവിടങ്ങളിലെ പൊതു ഓടകൾ വൃത്തിയാക്കുകയും,റോഡിനിരുവശത്തുമായി വളർന്നിറങ്ങിയ പാഴ്ച്ചെടികൾ വെട്ടി മാറ്റി ശുചീകരിച്ചു.പാഴ്ച്ചെടികൾ വളർന്ന് കിടന്നത് കാൽനട,വാഹന യാത്രക്കാർക്കും നന്നേ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു.പാഴ്ച്ചെടികൾക്കിടയിൽ താവള മടിച്ചിട്ടുള്ള ഇഴജന്തുക്കൾ കാൽനടക്കാർക്ക് ഭീഷണി ഉയർത്തിയിരുന്നു.മലയിൻകീഴ് മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാധാകൃഷ്ണൻനായർ,വാർഡ് അംഗം സിന്ധുരാജേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ നിരവധി പേർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.പൊതു ഓടകൾ വൃത്തിയാക്കിയ ശേഷം അണുനശീകരണവും നടത്തി.
(ഫോട്ടോ അടിക്കുറിപ്പ്...മഞ്ചാടി വാർഡിലെ റോഡിനിരുവശത്തുമുള്ള പാഴ്ച്ചെടികൾ വാർഡ് അംഗം സിന്ധുരാജേന്ദ്രന്റെ നേതൃത്വത്തിൽ വെട്ടിമാറ്റുന്നു