വെള്ളറട: ആര്യങ്കോട് ഗ്രാമപഞ്ചായത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മൈലച്ചൽ കീഴാറൂർ സ്കൂളുകളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ ഭക്ഷണപൊതി വിതരണത്തിന് സഹായമായി പൊലീസ് വാഹനവും. കഴിഞ്ഞ 27 ദിവസമായി 400 പേർക്കുള്ള ഭക്ഷണ പൊതികൾ വിതരണം ചെയ്യാൻ ഒരു സന്നദ്ധ സംഘടനയുടെയും ഗ്രാമപഞ്ചായത്തിന്റെയും വാഹനമാണ് ഇവർ ഉപയോഗിച്ചിരുന്നത്. കഴിഞ്ഞ ദിവസം രണ്ടു വാഹനങ്ങളും ലഭ്യമല്ലാതായതോടെ ആര്യങ്കോട് സ്റ്റേഷനിലെ ജീപ്പിൽ ഭക്ഷണ പൊതിയെത്തിക്കാൻ പൊലീസ് ഉദ്യോഗസ്ഥർ തയ്യാറായി. എസ്.പി.സി കേഡറ്റുകളും പി.ടി.എ കമ്മറ്റിയംഗങ്ങളും പൊലീസും ചേർന്നാണ് ഇന്നലെ ഭക്ഷണപൊതി വിതരണം ചെയ്തത്.