പാലോട്: നന്ദിയോട് പഞ്ചായത്തിലെ കമ്യൂണിറ്റി കിച്ചണിലേക്ക് ഇലക്ട്രിസിറ്റി ജീവനക്കാർ എത്തിച്ച ഭക്ഷ്യോത്പന്നങ്ങൾ എ.ഇ. വിനോദ് വൈസ് പ്രസിഡന്റ് ബാജി ലാലിന് കൈമാറി. പുലിയൂർ വാർഡിൽ നിന്ന് സ്വരൂപിച്ച സാമ്പത്തികസഹായം മെമ്പർ പി.സനിൽകുമാർ കൈമാറി.കുറുപുഴ വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ നൽകിയ സംഭാവന മെമ്പർ ബീനാ രാജു പ്രസിഡന്റ് ശൈലജാരാജീവന് കൈമാറി. പെരിങ്ങമ്മല പഞ്ചായത്ത് സമൂഹ അടുക്കളയ്ക്ക് തെന്നൂർ റസിഡന്റ്സ് അസോസിയേഷൻ ഭക്ഷ്യധാന്യങ്ങൾ എത്തിച്ചുനൽകി. തെന്നൂർ ഷിഹാബ്, ജിജി കുമാർ, നാസർ, ജയകുമാരി, ബീന, സുധകുമാരി എന്നിവർ സംബന്ധിച്ചു.