ബാലരാമപുരം:ബാലരാമപുരം പഞ്ചായത്തിൽ കൊവിഡ് ബാധിച്ചവർക്കും നിർദ്ധനരായി ഒറ്റയ്ക്ക് വീട്ടിൽ കഴിയുന്നവർക്കും കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ അന്നം പുണ്യം പദ്ധതിക്ക് സഹായവുമായി കെ.പി.എസ്.റ്റി.എ രംഗത്തെത്തി.കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസ്സോസ്സിയേഷൻ ബാലരാമപുരം സബ് ജില്ലാ കമ്മിറ്റിയുടെ നേതത്വത്തിൽ ഗുരുസ്പർശം രണ്ടാം പദ്ധതിയുടെ ഭാഗമായി അന്നം പുണ്യം പദ്ധതിക്ക് ഒരു ദിവസത്തെ ഉച്ചഭക്ഷണത്തിനുള്ള അരിയും പലവെഞ്ജനവും പച്ചക്കറിയും കെ.പി.എസ്.ടി.എ. ജില്ലാ പ്രസിഡന്റ് നെയ്യാറ്റിൻകര പ്രിൻസ് അന്നം പുണ്യം പദ്ധതി ചെയർമാൻ അഡ്വ.വിൻസെന്റ് ഡി പോളിന് കൈമാറി. കെ.പി.എസ്.ടി.എ ഉപജില്ലാ പ്രസിഡന്റ് ബിന്ദു പോൾ,സംഘടനാ നേതാക്കളായ ബിജു,​എ.എസ്,​ ആസ്.വിൻരാജ് ആർ.എച്ച് തുടങ്ങിയവർ പങ്കെടുത്തു. അന്നം പുണ്യം പദ്ധതി ഇരുപത്തിയൊന്ന് ദിവസം പിന്നിട്ടു.ഇന്നലെ 550 പേർക്ക് ചിക്കൻ ബിരിയാണി എത്തിച്ച് നൽകിയതായി ഡി.സി.സി.ജനറൽ സെക്രട്ടറിയും അന്നം പുണ്യം ചെയർമാനുമായ വിൻസെന്റ്.ഡി.പോൾ അറിയിച്ചു.