തിരുവനന്തപുരം: കെ.എസ്.ഇ.ബി സംസ്ഥാനത്താകെ നടപ്പിലാക്കുന്ന നിലാവ് പദ്ധതിയുടെ ഉദ്ഘാടനം കല്ലിയൂരിൽ ജില്ലാ പഞ്ചായത്ത് അംഗം ഭഗത് റൂഫസ്, കല്ലിയൂർ സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ ബിന്ദുലാലിന് എൽ.ഇ.ഡി ലൈറ്റ് കൈമാറി നിർവഹിച്ചു.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി, മെമ്പർമാരായ സോമശേഖരൻ, സുരേഷ്‌കുമാർ, ശ്രീജിൻ അശ്വതി, വിജയകുമാരി, കല്ലിയൂർ സഹകരണബാങ്ക് പ്രസിഡന്റ്‌ വസുന്ദരൻ, ബോർഡ്‌ മെമ്പർ ശ്രീരാജ്, വൈദ്യുതി ബോർഡ്‌ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.