തിരുവനന്തപുരം: ജപ്തിയിലൂടെ ആർക്കും വീട് നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാകാതിരിക്കാനുള്ള നിയമനിർമാണം സർക്കാർ ഉടൻ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജപ്തി നടപടിയുടെ ഭാഗമായി ഏതെങ്കിലും വ്യക്തിക്കോ കുടംബത്തിനോ അവർക്ക് ആകെയുള്ള കിടപ്പാടം നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകരുതെന്ന് നിഷ്‌കർഷിക്കുന്ന നിയമ നിർമ്മാണത്തിന്റെ കരട് ശുപാർശ സമർപ്പിക്കാൻ മന്ത്രിസഭായോഗം നിർദ്ദേശിച്ചിട്ടുണ്ടെന്ന് കെ.കെ. രമയുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.