വക്കം: പെട്രോൾ വിലവർദ്ധനയിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ വക്കം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ചു പ്രതിഷേധിച്ചു. പ്രതിഷേധസമരം സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പാർട്ടി ലോക്കൽ കമ്മിറ്റിയംഗങ്ങളായ ബി. നൗഷാദ്, എസ്. പ്രകാശ്, കെ. അനിരുദ്ധൻ, ബ്രാഞ്ച് സെക്രട്ടറിമാരായ എം. അക്ബർഷ, ടി. ഷാജു, ഡി.വൈ.എഫ്.ഐ നേതാക്കളായ എ.ആർ. റസൽ, എസ്. സജീവ്, എം.എസ്. കിഷോർ, ബി. നിഷാൻ, വീണ വിശ്വനാഥൻ, ഷംന സുബൈർ, ജിതിൻ പ്രകാശ്, എസ്. ദേവകുമാർ, എസ്. ഷാനവാസ്, അനസ് കായൽവാരം, എൻ. ദ്വിനു, എൻ. ആദർശ്, റഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു.