rain

തിരുവനന്തപുരം: മൺസൂണിൽ ബംഗാൾ ഉൾക്കടലിൽ 11ന് രൂപം കൊള്ളുന്ന ആദ്യ ന്യൂനമർദ്ദത്തിന് ശേഷം സംസ്ഥാനത്ത് കാലവ‌ർഷം സജീവമാകും. വടക്കൻ കേരളത്തിലാണ് മഴ കൂടുതൽ സജീവമാകുന്നത്. 11ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നിവിടങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഗൾഫ് ഒഫ് മന്നാർ, തെക്ക് ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ ഇവിടങ്ങളിൽ മത്സ്യ ബന്ധനം പാടില്ല.