pozhiyoor

പാറശ്ശാല: കടൽക്ഷോഭത്തിൽ തകർന്നടിഞ്ഞ കുടുംബങ്ങളെയും തീരങ്ങളും നേരിട്ട് കണ്ട് നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനും തുറമുഖ നിർമ്മാണത്തിന്റെ മാസ്റ്റർ പ്ലാൻ പരിശോധിക്കുന്നതിനുമായി മന്ത്രി സജി ചെറിയാൻ പൊഴിയൂർ സന്ദർശിച്ചു. പൊഴിയൂരിലെ ദുരിതാശ്വാസ ക്യാമ്പുകളും തീരദേശ വാസികൾക്കായി നിർമ്മിച്ച ഫ്ലാറ്റ് സമുച്ചയങ്ങളും സന്ദർശിക്കുകയും ഫ്ലാറ്റുകളുടെ അവശേഷിക്കുന്ന പണികൾ ഉടൻ പൂർത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ നൽകുമെന്നും അറിയിച്ചു. കെ. ആൻസലൻ എം.എൽ.എ, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. ബെൻഡാർവിൻ, ജില്ലാ പഞ്ചായത്തംഗം സൂര്യ എസ്. പ്രേം, കുളത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി. സുധാർജ്ജുനൻ, ബ്ലോക്ക് പഞ്ചായത്തംഗം സോണിയ ആദർശ്, വാർഡ് മെമ്പർമാരായ ജോൺസൺ, അജിത് എന്നിവരും സ്ഥലത്തെത്തി.

caption: കടൽക്ഷോഭത്തിൽ തകർന്നടിഞ്ഞ കുടുംബങ്ങളെയും തീരങ്ങളും നേരിട്ട് കണ്ട് നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനും തുറമുഖ നിർമ്മാണത്തിന്റെ മാസ്റ്റർ പ്ലാൻ പരിശോധിക്കുന്നതിനുമായി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ പൊഴിയൂർ സന്ദർശിച്ചപ്പോൾ