തിരുവനന്തപുരം: ലോക്ക്ഡൗണിനെ തുടർന്ന് അടച്ചിട്ടിരുന്ന കൃഷി ഭവനുകൾ തുറക്കാൻ അനുമതിയായതോടെ കൃഷിവകുപ്പിലെ വിവിധ പദ്ധതികളിലെ ഫീൽഡ് തല ജീവനക്കാർക്ക് കൊവിഡ് വാക്‌സിനേഷന് മുൻഗണനനൽകണമെന്ന് ആൾ കേരള ആത്‍മ എംപ്ലോയീസ് യൂണിയൻ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു.
ജനങ്ങളുമായി നിരന്തരം ബന്ധപ്പെടേണ്ടതിനാൽ ഇക്കാര്യം അടിയന്തരമായി പരിഗണിക്കണമെന്ന് ആത്മ യൂണിയൻ സംസ്ഥാന പ്രസിഡന്റ് മീനാങ്കൽ കുമാർ, ജനറൽ സെക്രട്ടറി പ്രീതസുരേഷ് എന്നിവർ പറഞ്ഞു.