youth-congress

മലയിൻകീഴ് :പെട്രോൾ വില അടിക്കടി വർദ്ധിപ്പിയ്ക്കുന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് സൗജന്യ പെട്രോൾ നൽകിയത് വേറിട്ടോരു പ്രതിഷേധ സമരമായി.പ്രീമിയം പെട്രോൾ വില 100 രൂപ യായതോടെ ഇന്നലെ വൈകുന്നേരം മാറനല്ലൂർ പഞ്ചായത്തിലെ പെരുമന ഭാരത് പെട്രോളിയം പമ്പിന് മുൻപിലാണ് സൗജന്യ പെട്രോൾ വിതരണം നടത്തിയത്.നിരവധി പേർ സൗജന്യ പെട്രോൾ വാങ്ങാനെത്തിയിരുന്നു.യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എൻ.ഷാജി സൗജന്യ പെട്രോൾ വിതരണം ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് സുമേഷ് അദ്ധ്യക്ഷത വഹിച്ചു.നേതാക്കളായ രഞ്ജു,ലിറ്റൊ,വിനീത്,ഗിരീഷൻ

എന്നിവർ സംസാരിച്ചു.

(ഫോട്ടോ അടിക്കുറിപ്പ്....പെട്രോൾ വില വർദ്ധനയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച സൗജന്യമായി പെട്രോൾ വിതരണത്തിന്റെ ഉദ്ഘാടനം യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എൻ.ഷാജി നിർവഹിക്കുന്നു